തുര്‍ക്കിയിലെ നിശാ ക്ലബ്ബില്‍ തീപിടുത്തം; 15 പേര്‍ മരിച്ചു

google news
turkey

തുര്‍ക്കിയിലെ ഇസ്താംബൂളിലെ നിശാ ക്ലബ്ബില്‍ ചൊവ്വാഴ്ചയുണ്ടായ തീപിടുത്തത്തില്‍ 15 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റ എട്ടുപേരില്‍ ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവര്‍ ഗുരുതരാവസ്ഥയിലാണ്.

നവീകരണത്തിനായി ക്ലബ്ബ് അടച്ചിട്ടിരിക്കുകയായിരുന്നു. നവീകരണം നടത്തിയിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. തീപ്പിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Tags