തെ​ക്ക​ൻ ഫി​ൻ​ല​ൻ​ഡി​ൽ 12കാ​ര​ൻ സ്കൂ​ളി​ൽ സ​ഹ​പാ​ഠി​ക​ൾ​ക്കു​നേ​രെ വെടിയുതിർത്തു ; ഒരു മരണം, രണ്ടു പേർക്ക് പരിക്ക്

google news
finland

ഹെ​ൽ​സി​ങ്കി: തെ​ക്ക​ൻ ഫി​ൻ​ല​ൻ​ഡി​ലെ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 12കാ​ര​ൻ സ​ഹ​പാ​ഠി​ക​ൾ​ക്കു​നേ​രെ ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ടു​പേ​ർ​ക്ക് പ​രി​േ​ക്ക​റ്റു. വാ​ന്റ പ​ട്ട​ണ​ത്തി​ൽ 800ഓ​ളം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന വി​ദ്യാ​ല​യ​ത്തി​ലാ​ണ് രാ​വി​ലെ​യെ​ത്തി​യ ബാ​ല​ൻ അ​ക്ര​മം കാ​ട്ടി​യ​ത്.

കൈ​യി​ൽ ഹാ​ൻ​ഡ്ഗ​ണു​മാ​യി പി​ന്നീ​ട് ആ​ക്ര​മി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. മു​മ്പും വി​ദ്യാ​ർ​ഥി​ക​ൾ കൂ​ട്ട വെ​ടി​വെ​പ്പ് ന​ട​ത്തി​യ സം​ഭ​വ​ങ്ങ​ൾ രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു.

2007ൽ 18​കാ​ര​നാ​യ വി​ദ്യാ​ർ​ഥി ഒ​മ്പ​തു പേ​രെ​യും പി​റ്റേ വ​ർ​ഷം 22കാ​ര​നാ​യ വി​ദ്യാ​ർ​ഥി 10 പേ​രെ​യും വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. 56 ല​ക്ഷം ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യ​ത്ത് 15 ല​ക്ഷം ലൈ​സ​ൻ​സു​ള്ള തോ​ക്കു​ക​ൾ ആ​ളു​ക​ളു​ടെ വ​ശ​മു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്.

Tags