ഈസ്റ്റര്‍ ആക്രമണം തടയുന്നതില്‍ വീഴ്ച ; മുന്‍ ലങ്കന്‍ പ്രസിഡന്റിന് പത്തു കോടി രൂപ പിഴ

ex president
2019 ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണത്തിന്റെ ഇരകള്‍ക്ക് ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് മൈത്രി പാല സിരിസേന നഷ്ടപരിഹാരമായി പത്തു കോടി ശ്രീലങ്കന്‍ രൂപ (2.20 കോടി രൂപ) നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവ്.
ഭീകരാക്രമണം സംബന്ധിച്ച് സൂചനകളുണ്ടായിട്ടും തടയുന്നതില്‍ പരാജയപ്പെട്ടെന്ന് കാണിച്ചാണ് നഷ്ടപരിഹാരം നല്‍കാന്‍ ഏഴംഗ ബെഞ്ച് ഉത്തരവിട്ടത്.മുന്‍ പൊലീസ് മേധാവി പൂജിത് ജയസുന്ദരയും മുന്‍ ഇന്റലിജന്‍സ് മേധാവി നിലന്ത ജയവര്‍ധനയും 7.5കോടി രൂപ വീതവും മുന്‍ പ്രതിരോധ സെക്രട്ടറി അഞ്ചു കോടിയും നഷ്ടപരിഹാരമായി നല്‍കണം. 
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളായ 12 പേരാണ് ഹര്‍ജി നല്‍കിയത്.
 

Share this story