യൂറോപ്യന്‍ യൂണിയന്‍ വിമാനത്താവളങ്ങളില്‍ പുതിയ ലഗേജ് നിയമങ്ങള്‍ പ്രാബല്യത്തിൽ
യൂറോപ്യൻ യാത്രക്കാർക്കായി പുതിയ ബാഗേജ് മാർഗനിർദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ന് മുതലാണ് യൂറോപ്യന്‍ യൂണിയന്‍ വിമാനത്താവളങ്ങളില്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തിലായത്.
ഹാന്‍ഡ് ലഗേജ് രണ്ട് ബാഗുകള്‍ മാത്രം
രണ്ട് ബാഗുകള്‍ മാത്രമാണ് യാത്രാക്കാരന് കാരി ഓണ്‍ അലവന്‍സായി അനുവദിച്ചിട്ടുളളത്. ഒന്ന് ഹാന്‍ഡ് ലഗേജും ,മറ്റൊന്ന് ബാക് പാക് പോലുളള ചെറിയ ഹാന്‍ഡ് ബാഗും.
ദ്രാവക നിയന്ത്രണം
യാത്രചെയ്യുമ്പോള്‍ കരുതാവുന്ന ദ്രാവകങ്ങള്‍, ജെല്‍, പേസ്റ്റ്, എയറോസോള്‍ എന്നിവയുടെ അളവ് 100 മില്ലിമീറ്റർ ആയി പരിമിതപ്പെടുത്തി. സെക്യൂരിറ്റി പരിശോധനയ്ക്ക് മുന്‍പ് സുതാര്യമായ പ്ലാസ്റ്റിക് ബാഗില്‍ നിക്ഷേപിക്കുകയും വേണം. മരുന്നുകള്‍, കുട്ടികള്‍ക്കുളള പാനീയങ്ങള്‍ തുടങ്ങിയവയ്ക്ക് ഇളവുണ്ടെങ്കിലും ഇതും സുതാര്യമായ പ്ലാസ്റ്റിക് ബാഗിലായിരിക്കണമെന്ന നിബന്ധനയുണ്ട്. യൂറോപ്യന്‍ യൂണിയനിലെ എല്ലാ വിമാനത്താവളങ്ങളിലും ഇത് ബാധകമാണ്.
ദ്രാവക വിഭാഗത്തില്‍ ഉള്‍പ്പെടുന്നവ
ക്രീമുകള്‍, എയർ ജെല്‍, ഹെയർ സ്പ്രേ, ലിപ് ഗ്ലോസ്, ലോഷന്‍സ്, മസ്കാര, ഓയില്‍സ്, പെർഫ്യൂമുകള്‍, ഷേവിങ് ഫോം, ഷവർ ജെല്‍, സ്പ്രെ ഡിയോഡ്രന്‍റ്, ടൂത്ത് പേസ്റ്റ്
തൂക്കം 10 കിലോ മാത്രം
കയ്യില്‍ കൊണ്ടുപോകാവുന്ന ലഗേജിന്‍റെ പരമാവധി തൂക്കം 10 കിലോയില്‍ അധികരുത്. ഇതില്‍ ക്യാബിന്‍ ബാഗിന്‍റെ വലിപ്പം 55x 40x 20 എന്നതില്‍ കൂടരുത്. ബാക് പാക്, ലാപ് ടോപ് ബാഗുകള്‍ക്ക് 40x 30x 15 എന്നതാവണം അളവ്. ഈ ഹാന്‍ഡ് ബാഗ് അല്ലെങ്കില്‍ ബാക്ക് പാക്ക് യാത്രസീറ്റിന്‍റെ അടിയില്‍ ഒതുക്കിവയ്ക്കാന്‍ പാകത്തിലുളളതായിരിക്കണമെന്നും നിബന്ധനയുണ്ട്.