ഇംഗ്ലണ്ടിൽ ഡാൻസ്ക്ലാസിനിടെ രണ്ടു കുട്ടികളെ കുത്തിക്കൊന്ന പതിനേഴുകാരൻ അറസ്റ്റിൽ
Jul 31, 2024, 14:45 IST
സൗത്ത്പോർട്ട്: ഇംഗ്ലണ്ടിൽ 17 വയസ്സുകാരൻ കത്തി കൊണ്ട് രണ്ടു കുട്ടികളെ കുത്തിക്കൊന്നു. ലിവർപൂളിന് സമീപമുള്ള സൗത്ത്പോർട്ടിൽ കുട്ടികളുടെ നൃത്ത-യോഗ ക്ലാസ് നടക്കുന്നതിനിടയിൽ കത്തിയുമായി എത്തിയ യുവാവ് അക്രമണം നടത്തുകയായിരുന്നു. തിങ്കളാഴ്ചയാണ് ദാരുണ സംഭവം അരങ്ങേറിയത്. അക്രമണത്തിൽ 11 പേർക്ക് പരുക്കേറ്റു.
പരുക്കേറ്റവരിൽ ആറുപേരുടെ നില ഗുരുതരമാണ്.അക്രമണം നടത്തിയ 17 വയസുള്ള ചെറുപ്പക്കാരനെ കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്തതായി മെർസിസൈഡ് പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരുന്നുണ്ട്. പ്രതിയുടെ മുൻകാലചരിത്രം അടക്കം പരിശോധിച്ചു വരികയാണ്. അക്രമണത്തിന്റെ കാരണം വ്യക്തമല്ല.