എലോൺ മസ്ക് ‘യഥാർത്ഥ ദുഷ്ടൻ’ ; ട്രംപിന്റെ ഉപദേശകൻ സ്റ്റീഫൻ കെ.ബാനൻ
വാഷിംങ്ടൺ : എലോൺ മസ്‌കിനെ ‘യഥാർത്ഥ ദുഷ്ടൻ’ എന്ന് വിശേഷിപ്പിച്ച് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തനും പ്രമുഖ രാഷ്ട്രീയ തന്ത്രജ്ഞനുമായ സ്റ്റീഫൻ കെ. ബാനൻ. ട്രംപിന്റെ സ്വാധീനശേഷിയുള്ള രണ്ട് ഉപദേഷ്ടാക്കളായ മസ്കും ബാനനും തമ്മിലുള്ള ഭിന്നതക്ക് ആഴം കൂട്ടുന്നതാണ് ഈ അഭിപ്രായമെന്ന് നിരീക്ഷകർ പറയുന്നു.
ജനുവരി 20ന് ട്രംപിന്റെ സ്ഥാനാരോഹണത്തെ കുറിച്ച് ഇറ്റാലിയൻ പത്രമായ ‘കൊറിയർ ഡെല്ല സെറ’ക്ക് നൽകിയ അഭിമുഖത്തിലാണ് ബാനന്റെ പരാമർശം. ‘അയാൾ ഒരു യഥാർത്ഥ ദുഷ്ടനാണ്. അയാളെ തടയുക എന്നത് എന്റെ വ്യക്തിപരമായ പ്രശ്നമായി മാറിയിരിക്കുന്നു.
മസ്‌കിന്റെ ഉദ്ഘാടനം നടക്കുമ്പോഴേക്കും ഞാൻ അദ്ദേഹത്തെ പുറത്താക്കും. വൈറ്റ് ഹൗസിലേക്ക് പൂർണ പ്രവേശനമുള്ള നീല പാസ് അദ്ദേഹത്തിന് ഉണ്ടായിരിക്കില്ല. അവൻ എല്ലാവരേയും പോലെ ആയിരിക്കും’- എന്നായിരുന്നു ബാനന്റെ വാക്കുകൾ. എന്നാൽ, ഈ പ്രസ്താവനകളോട് മസ്‌ക് പരസ്യമായി പ്രതികരിച്ചിട്ടില്ല.