ടിബറ്റിലെ ഭൂകമ്പം ; രക്ഷാപ്രവർത്തനം തുടരുന്നു
ബീജിങ്: 126 പേരുടെ ജീവനെടുത്ത ടിബറ്റിലെ ഭൂകമ്പമേഖലയിൽ രക്ഷാപ്രവർത്തനം തുടരുന്നു. വീടുകൾ തകർന്നവർക്ക് ടെന്റുകളും പുതപ്പുകളും മറ്റ് ദുരിതാശ്വാസ സാമഗ്രികളും എത്തിച്ചു. അതിശൈത്യത്തിലാണ് രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുന്നത്.
188 പേർക്ക് പരിക്കേറ്റിട്ടുണ്ട്. എവറസ്റ്റ് കൊടുമുടിയിൽനിന്നും നേപ്പാളിന്റെ അതിർത്തിയിൽനിന്നും 75 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെതുടർന്ന് കാഠ്മണ്ഡുവിൽ ആളുകൾ വീടുകളിൽനിന്ന് പുറത്തേക്ക് ഓടി. 3,600ലധികം വീടുകൾ തകർന്നു. 30,000 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
ഭൂകമ്പത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 6.8 രേഖപ്പെടുത്തി. ഭൂകമ്പത്തിനുശേഷം 500ലധികം തുടർചലനങ്ങൾ രേഖപ്പെടുത്തി. ഇത് 7.1 തീവ്രത രേഖപ്പെടുത്തിയതായി യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു.