കാനഡയെ, അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കാന്‍ ആഗ്രഹിക്കുന്നു : ഡോണള്‍ഡ് ട്രംപ്

trump
trump

അയല്‍രാജ്യമായ കാനഡയെ, അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ഒരിക്കല്‍ കൂടി പ്രസ്താവിച്ച് ഡോണള്‍ഡ് ട്രംപ്. ശനിയാഴ്ച എയര്‍ഫോഴ്സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ട്രംപ്, അമേരിക്കന്‍ സബ്സിഡിയും ബിസിനസ് സഹകരണവും ഇല്ലാതെ കാനഡ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാണിച്ചു.

ഈ മാസമാദ്യം തന്റെ സ്ഥാനാരോഹണത്തിന് മുന്നോടിയായി ട്രംപ് കാനഡയോട് അമേരിക്കയുടെ ഭാഗമാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അങ്ങനെ ചെയ്താല്‍ ഉയര്‍ന്ന താരിഫില്‍ നിന്ന് രക്ഷപ്പെടാമെന്നും ട്രംപ് കാനഡയോട് പറഞ്ഞിരുന്നു.

”ഞങ്ങളുടെ സബ്സിഡി ഇല്ലെങ്കില്‍ കാനഡ യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കില്ലെന്നും, കാനഡ പൂര്‍ണ്ണമായും അമേരിക്കയെ ആശ്രയിക്കുന്നുവെന്നും ട്രംപ് അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. ആ രാജ്യം ഒരു സംസ്ഥാനമല്ലെങ്കില്‍ ഒരു രാജ്യത്തെ പിന്തുണയ്ക്കുന്നതിനായി ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം മാധ്യപ്രവര്‍ത്തകരോട് പറഞ്ഞു. അമേരിക്കയുടെ ഭാഗമാകുന്നത് കാനഡയ്ക്ക് ഗുണം ചെയ്യുമെന്നാണ് ട്രംപിന്റെ വിലയിരുത്തല്‍.

Tags