വൈറ്റ്ഹൗസിലെ ദീപാവലി ആഘോഷം: ആശംസയുമായി സുനിത

Diwali celebrations at the White House: Sunitha with best wishes
Diwali celebrations at the White House: Sunitha with best wishes

വാഷിങ്ടണ്‍: വൈറ്റ്ഹൗസിലെ അവസാന ദീപാവലിയാഘോഷം ഗംഭീരമാക്കി യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. തിങ്കളാഴ്ച നടന്ന ആഘോഷച്ചടങ്ങില്‍ പാര്‍ലമെന്റംഗങ്ങളും വ്യവസായികളുമുള്‍പ്പെടെ 600-ലേറെ ഇന്ത്യന്‍വംശജര്‍ പങ്കെടുത്തു.

പ്രസിഡന്റെന്ന നിലയില്‍ വൈറ്റ്ഹൗസിലെ ഏറ്റവും വലിയ ദീപാവലി ആഘോഷത്തിന് ആതിഥ്യമരുളാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ബൈഡന്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് കമലാഹാരിസ് മുതല്‍ സര്‍ജന്‍ ജനറല്‍ ഡോ. വിവേക് എച്ച്. മൂര്‍ത്തിവരെ ദക്ഷിണേഷ്യന്‍ വംശജരാണ് തന്റെ ഉദ്യോഗസ്ഥവൃന്ദത്തിന്റെ ആണിക്കല്ലായി വര്‍ത്തിക്കുന്നതെന്ന് ബൈഡന്‍ പറഞ്ഞു. പ്രചാരണത്തിരക്കിലായതിനാല്‍ പ്രഥമവനിത ജില്‍ ബൈഡനും കമലയും ആഘോഷത്തില്‍ പങ്കെടുത്തില്ല. ഇന്ത്യന്‍വംശജയായ നാസയുടെ ശാസ്ത്രജ്ഞ സുനിതാ വില്യംസ് അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍നിന്ന് ദീപാവലിസന്ദേശം റെക്കോഡ് ചെയ്തയച്ചു.
 

Tags