ഉഗാണ്ടയില്‍ പടര്‍ന്ന് 'ഡിങ്ക ഡിങ്ക' രോഗം; മുന്നൂറോളം പേരെ ബാധിച്ചതായി റിപ്പോര്‍ട്ട്

dinga
dinga

രോഗബാധിതരായവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്.

ഉഗാണ്ടയിലെ ബുണ്ടിബുഗിയോയില്‍ അജ്ഞാത വൈറസ് പടരുന്നതായി റിപ്പോര്‍ട്ട്. 'ഡിങ്ക ഡിങ്ക' എന്ന് പേരിട്ടിട്ടുള്ള രോഗം മുന്നൂറോളം പേരെ ബാധിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരം വിറച്ച് നൃത്തം ചെയ്യുന്നതുപോലെ അനുഭവപ്പെടുക എന്നതാണ് ഡിങ്ക ഡിങ്ക എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. വിറയല്‍ അധികരിക്കുകയും നൃത്തച്ചുവടുകള്‍ക്ക് സമാനമായ രീതിയിലാവുകയും ചെയ്യും. രോഗബാധിതരായവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. പനി, അമിതമായി ശരീരം വിറയ്ക്കല്‍, ചില സന്ദര്‍ഭങ്ങളില്‍ പക്ഷാഘാതം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.

നിലവില്‍ ആന്റിബയോട്ടിക് നല്‍കിയുള്ള ചികിത്സയാണ് നല്‍കിവരുന്നതെന്നും ഇതുവരെ ഗുരുതരാവസ്ഥ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ ഡോ. കിയിറ്റ ക്രിസ്റ്റഫര്‍ പറഞ്ഞു. ഒരാഴ്ചയ്ക്കകം തന്നെ രോഗികള്‍ സുഖം പ്രാപിച്ച് വരുന്നുണ്ട്. അശാസ്ത്രീയ ചികിത്സാ രീതിക്ക് പുറകേ പോവാതെ ആരോഗ്യവിഭാഗത്തില്‍ നിന്നുതന്നെ ശാസ്ത്രീയ ചികിത്സ തേടണമെന്ന നിര്‍ദേശം നല്‍കുന്നുണ്ടെന്നും കിയിറ്റ ക്രിസ്റ്റഫര്‍ പറഞ്ഞു.

Tags