ഹെലന്‍ ചുഴലിക്കാറ്റില്‍ മരണം 119 ആയി

helene hurricane
helene hurricane

ഹെലന്‍ ചുഴലിക്കാറ്റും അതിനൊപ്പമുണ്ടായ കനത്ത മഴയിലും അമേരിക്കയിലെ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മരിച്ചവരുടെ എണ്ണം 119 ആയി. ആഷ്വില്ലെയില്‍ 30 പേരാണ് മരിച്ചത്. അവശ്യ വസ്തുക്കള്‍ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം മേഖലയില്‍ എത്തിക്കാന്‍ ശ്രമം തുടരുകയാണ്.

ഫ്‌ളോറിഡ, ജോര്‍ജിയ, സൗത്ത് കരോളിന, വിര്‍ജിനിയ എന്നിവിടങ്ങളിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കരോളിനയുടെ വിവിധ മേഖലകളിലായി കുടുങ്ങി കിടക്കുന്നവരെ കണ്ടെത്താന്‍ 50 തെരച്ചില്‍ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
 

Tags