വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെ മരണം ; ബംഗ്ലാദേശ് മുന്‍ സ്പീക്കറിനും മന്ത്രിക്കുമെതിരെ കൊലക്കേസ്

arrest
arrest

ബംഗ്ലാദേശില്‍ സംവരണ വിരുദ്ധ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെ യുവാവ് കൊല്ലപ്പെട്ട കേസില്‍ ഷേഖ് ഹസീന സര്‍ക്കാരിലെ മന്ത്രിയും സ്പീക്കറും അറസ്റ്റില്‍. മുന്‍ സ്പീക്കര്‍ ഷിറിന്‍ ഷര്‍മിന്‍ ചൗധരിയും വ്യവസായ വകുപ്പ് മുന്‍ മന്ത്രി ടിപു മുന്‍ഷിയുമാണ് അറസ്റ്റിലായത്.
ഇവരുള്‍പ്പെടെ 17 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 38 കാരനായ സ്വര്‍ണപണിക്കാരന്‍ മുസ്ലീമുദ്ദീന്‍ മിലന്‍ ജൂലൈ 19 ന് റംഗൂറിലാണ് വെടിയേറ്റ് മരിച്ചത്.
ഹസീന രാജിവച്ച് നാടുവിട്ടതോടെ പാര്‍ലമെന്റ് അംഗങ്ങളും മുന്‍ മന്ത്രിമാരും ഒളിവില്‍ പോയിരുന്നു. മുന്‍ഷിയും ഒളിവിലായിരുന്നു. ബംഗ്ലാദേശ് പാര്‍ലമെന്റിലെ ആദ്യ വനിതാ സ്പീക്കറായിരുന്നു ചൗധരി.
 

Tags