ഡയാന രാജകുമാരിയുടെ പ്രശസ്തമായ പർപ്പിൾ ഗൗൺ ലേലത്തിന്

dayana
ജനുവരി 27ന് ആണ് സോത്ബേ ഓക്‌ഷൻ ഹൗസ് ലേലം സംഘടിപ്പിക്കുന്നത്. 65 ലക്ഷം മുതൽ 97 ലക്ഷം രൂപയ്ക്ക് ഈ ഗൗൺ വിറ്റുപോകും എന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. 

ബ്രിട്ടിഷ് രാജകുമാരി ഡയാന വിടവാങ്ങിയിട്ട് 25 വർഷം കഴിഞ്ഞു. ഡയാന ആളുകളുടെ ഉള്ളിൽ ഇന്നും നിറം മങ്ങാതെ നിൽക്കുന്നുണ്ട്. ഫാഷൻ ലോകത്തുൾപ്പെടെ ഡയാന ഇന്നും സജീവ ചർച്ചാ വിഷയമാണ്.

രാജകുടുംബത്തിലെ ഇപ്പോഴത്തെ അംഗങ്ങൾ പോലും ഡയാനയുടെ അന്നത്തെ ഫാഷൻ ചോയ്സുകളോടാണ് മത്സരിക്കുന്നത്. ഇപ്പോഴിതാ ഡയാന വീണ്ടും വാർത്തകളിൽ നിറയുകയാണ്. അവസാന ഫോട്ടോഷൂട്ടിൽ ധരിച്ച ഗൗൺ ആണ് ഡയാനയെ വീണ്ടും ചർച്ചകളിൽ നിറയ്ക്കുന്നത്

ഡീപ് പർപ്പിൾ സിൽക് വെൽവറ്റ് ഡ്രസ്സ് ആണ് അവസാന ഫോട്ടോഷൂട്ടിൽ ഡയാന ധരിച്ചത്. ബ്രിട്ടീഷ് ഡിസൈനർ വിക്ടർ എഡൽസ്റ്റൈനാണ് ഈ ബോൾ ഗൗൺ ഒരുക്കിയത്. ഈ വസ്ത്രം ലേലം ചെയ്യുന്നുവെന്ന വാർത്തയാണ് ഫാഷൻ ലോകത്ത് തരംഗം തീർക്കുന്നത്. 

ജനുവരി 27ന് ആണ് സോത്ബേ ഓക്‌ഷൻ ഹൗസ് ലേലം സംഘടിപ്പിക്കുന്നത്. 65 ലക്ഷം മുതൽ 97 ലക്ഷം രൂപയ്ക്ക് ഈ ഗൗൺ വിറ്റുപോകും എന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. 
 

Share this story