ഡെൻമാർക്ക് പ്രധാനമന്ത്രിക്ക് നേരെ ആക്രമണം

vgf

കോപ്പൻഹേഗൻ: കോപ്പൻഹേഗനിൽ ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണ് നേരെ ആക്രമണം. ഇന്നലെ വൈകീട്ട് നഗരമധ്യത്തിലുള്ള ഒരു ചത്വരത്തിലാണ് ആക്രമണം നടന്നത്.

പ്രധാനമന്ത്രിയുടെ അടുത്തേക്ക് നടന്നെത്തി അക്രമി പൊടുന്നനെ അടിക്കുകയായിരുന്നു. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായും അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു,

ആക്രമണം എല്ലാവരെയും ഉലച്ചെന്ന് ഡാനിഷ് പരിസ്ഥിതി മന്ത്രി മാഗ്നസ് ഹ്യൂനിക്കെ സോഷ്യൽ മീഡിയയിൽ കുറിച്ചു. ആക്രമണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പിൽ ഡെന്മാർക്കിൽ വോട്ടെടുപ്പ് നടക്കാൻ രണ്ട് ദിവസം മാത്രമുള്ളപ്പോഴാണ് ആക്രമണം നടന്നത്. മൂന്നാഴ്ച മുമ്പ് സ്ലോവാക്യയുടെ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നേരെ വധശ്രമം നടന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫിക്കോ സുഖം പ്രാപിച്ചു വരികയാണ്. അക്രമിയെ സംഭവ സ്ഥലത്തു വെച്ചുതന്നെ പിടികൂടി.

Tags