വേദിയില്‍ സൗഹൃദം പങ്കിട്ട ശേഷം വിമര്‍ശനം ; ഇന്ത്യ കാനഡ ബന്ധത്തില്‍ വിള്ളല്‍ ശക്തം
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഒരേ വേദിയില്‍ എത്തി പരസ്പരം ആശയവിനിമയം നടത്തുന്ന ചിത്രം പുറത്തുവന്നതിന് പിന്നാലെ ഇരുരാജ്യങ്ങളും വാക് പോരില്‍.
നിജ്ജറിനെ കൊലപ്പെടുത്താനുള്ള പദ്ധതി മോദിയുടെ അറിവോടെയാണ് നടപ്പാക്കിയതെന്ന തരത്തിലാണ് കനേഡിയന്‍ ഉദ്യോഗസ്ഥന്‍ ഗ്ലോബ്, മെയില്‍ എന്നീ പത്രങ്ങള്‍ക്ക് നടത്തിയ അഭിമുഖത്തില്‍ ആരോപിച്ചത്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രിയും ഗൂഢാലോചനയില്‍ കൂട്ടുനിന്നെന്നും പത്ര റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.
കനേഡിയന്‍ സര്‍ക്കാര്‍ സ്രോതസ്സില്‍ നിന്ന് പത്രത്തിന് ലഭിച്ചതായി പറയുന്ന വാര്‍ത്തകള്‍ പുച്ഛത്തോടെ തള്ളികളയുന്നുവെന്നും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കാനെ ഇതു കാരണമാകൂവെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ആരോപിച്ചു.
ജി 20 ഉച്ചകോടി വേദിയില്‍ ജോ ബൈഡന്റെ ഇരുവശത്തും നിന്ന് മോദിയും ട്രൂഡോയും ആശയവിനിമയം നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. സൗഹൃദം പങ്കിട്ടതിന് പിന്നാലെയുള്ള വിമര്‍ശനം ഇന്ത്യയെയും പ്രകോപിപ്പിച്ചിരിക്കുകയാണ്.