ഇന്ത്യന്‍ അതിര്‍ത്തിക്ക് അരികില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ച് ചൈന

china

ഇന്ത്യന്‍ അതിര്‍ത്തിക്ക് അരികില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ച് ചൈന. അത്യാധുനിക ജെ20 സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങളാണ് വിന്യസിച്ചത്. ടിബറ്റിലെ ചൈനയുടെ പ്രധാന വ്യോമതാവളമായ ഷിഗാറ്റ്‌സെയിലാണ് വിമാന വിന്യാസം. 

സിക്കിം അതിര്‍ത്തിയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണിത്.12,408 അടി ഉയരത്തിലാണ് ഈ വ്യോമതാവളം സ്ഥിതി ചെയ്യുന്നത്, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വിമാനത്താവളങ്ങളില്‍ ഒന്നാണിത്. സമീപത്ത് ഒരു എയര്‍ബോണ്‍ എര്‍ലി വാണിംഗ് ആന്‍ഡ് കണ്‍ട്രോള്‍ എയര്‍ക്രാഫ്റ്റും ദൃശ്യമാണ്. മെയ് 27 ന് ശേഖരിച്ച ഉപഗ്രഹ ചിത്രങ്ങളിലാണ് വിമാന വിന്യാസം പതിഞ്ഞത്.

എന്നാല്‍ സംഭവത്തെ കുറിച്ച് ഇന്ത്യന്‍ വ്യോമ സേന ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags