ചൈനയിൽ കൊവിഡ് ബാധ രൂക്ഷം; കൂടുതൽ നഗരങ്ങളിൽ ലോക്ക്‌ഡൗൺ ഏർപ്പെടുത്തി

google news
china
ചൈനയിൽ കൊവിഡ് ബാധ അതി രൂക്ഷമാകുന്നു.രാജ്യത്ത് കൂടുതൽ നഗരങ്ങളിൽ  ഈ  പശ്ചാത്തലത്തിൽ  ലോക്ക്‌ഡൗൺ ഏർപ്പെടുത്തി. പലയിടങ്ങളിലും 14 ദിവസത്തെ അടച്ചിടലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വീടുകളിൽ നിന്ന് അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും കമ്പനികൾ വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.

കൊവിഡ് പ്രഭവ കേന്ദ്രമായ ഷാങ്‌ഹായിൽ ശനിയാഴ്ച റിപ്പോർട്ട് ചെയ്തത് 23,000ലധികം കേസുകളാണ്. ഇതിൽ 20,000ഓളം കേസുകൾ രോഗലക്ഷണമില്ലാത്തതാണ്. ഷാങ്ഹായ് നഗരം പൂർണമായും അടച്ചിട്ടിരിക്കുകയാണ്.

 ജനങ്ങൾ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്നാണ് അറിയിപ്പ്. ജനങ്ങൾ ഭക്ഷണവും വെള്ളവും അടക്കമുള്ളവ ലഭിക്കാതെ വീടുകളിലും ഫ്‌ളാറ്റുകളിലും കുടുങ്ങിക്കിടക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

കടുത്ത നിയന്ത്രണങ്ങൾ മൂലം ജനങ്ങൾ കടുത്ത പട്ടിണിയിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോർട്ട്. ഭക്ഷണവും മരുന്നും ലഭിക്കാതെ ജനങ്ങൾ പ്രയാസപ്പെടുന്നതിന്റെയും പരാതിപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Tags