വീഡിയോ ഗെയിമില്‍ തോല്‍പ്പിച്ചു ; സഹപാഠിയെ പത്തുവയസുകാരന്‍ വെടിവച്ചുകൊന്നു

gun

മെക്‌സിക്കന്‍ സംസ്ഥാനമായ വെരാക്രൂസില്‍ 10 വയസുകാരന്‍ സഹപാഠിയെ വെടിവച്ചു കൊന്നു. വീഡിയോ ഗെയിമില്‍ തോല്‍പ്പിച്ചതിന്റെ ദേഷ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വീട്ടില്‍ നിന്ന് തോക്ക് എടുത്ത് 11 വയസ്സുകാരന്റെ തലയ്ക്ക് വെടിവയ്ക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ കുട്ടിയും കുടുംബവും രക്ഷപ്പെട്ടു.
വീഡിയോ ഗെയിമുകള്‍ വാടകയ്ക്ക് നല്‍കുന്ന കടയില്‍ ഞായറാഴ്ചയാണ് സംഭവം. ഗെയിമില്‍ പരാജയപ്പെട്ടതോടെ കുട്ടി അസ്വസ്ഥനായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന തോക്ക് എടുത്ത് കടയിലേക്ക് തിരിച്ചെത്തി. ശേഷം 11 വയസ്സുകാരന്റെ തലയ്ക്ക് നേരെ വെടിയുതിര്‍ത്തു. കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.നീതി വേണമെന്നും മകന്റെ മരണത്തില്‍ നടപടിയുണ്ടാകണമെന്നും കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു.

Share this story