37 അരിമണികള്‍ ; പുത്തന്‍ ലോക റെക്കോര്‍ഡ് രചിച്ച് ബംഗ്ലാദേശി വനിത

37 grains of rice; Bangladeshi woman sets new world record
37 grains of rice; Bangladeshi woman sets new world record

പലര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ് ചോപ്സ്റ്റിക്ക് ഉപയോഗിച്ച് ഭക്ഷണം കഴിക്കുക എന്നത് . എന്നാല്‍ ചോപ്സ്റ്റിക്ക് ഉപയോഗിച്ച് 37 അരിമണികള്‍ കഴിച്ച് ലോക റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ് ബംഗ്ലാദേശി വനിത.

ഒരു മിനിറ്റില്‍ 37 അരിമണികള്‍ കഴിച്ചാണ് സുമയ്യ ഖാന്‍ ഗിന്നസ് വേള്‍ഡ് റെക്കൊര്‍ഡില്‍ ഇടം നേടിയത്. 2022 ഏപ്രിലില്‍ കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡില്‍ ടെലന്‍ഡ് ലാ എന്ന വ്യക്തി ഒരു മിനിറ്റില്‍ 27 അരിമണികള്‍ കഴിച്ച് നേടിയ റെക്കൊര്‍ഡാണ് സുമയ്യ ഖാന്‍ തകര്‍ത്തത്.2024 ഫെബ്രുവരി 17-നാണ് ഖാൻ ഈ നേട്ടം കൈവരിച്ചത്.
 

Tags