ജമാഅത്തെ ഇസ്ലാമിയുടെ നിരോധനം നീക്കി ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ
Aug 29, 2024, 18:21 IST
ധാക്ക : ജമാഅത്തെ ഇസ്‌ലാമിയുടെയും അതിൻ്റെ വിദ്യാർഥി സംഘടനയായ ഇസ്‌ലാമി ഛത്ര ഷിബിറിൻ്റെയും നിരോധനം ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ നീക്കി. സംഘടനകൾ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് വിലക്ക് നീക്കിയത്.
ജമാഅത്ത് ഇസ്ലാമിക്ക് ഷെയ്ഖ് ഹസീന സർക്കാർ ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ജമാഅത്തെ ഇസ്‍ലാമിക്കോ അതിന്റെ വിദ്യാർഥി വിഭാഗമായ ഇസ്‍ലാമി ഛാത്ര ശിബിറിനോ അനുബന്ധ സംഘടനകൾക്കോ നിരോധനത്തിന് കാരണമായി പറഞ്ഞ തീവ്രവാദ ബന്ധം കണ്ടെത്താനായില്ലെന്ന് ഉത്തരവിൽ പറയുന്നു.