മാലദ്വീപിലെ വിലക്ക്; വിനോദ സഞ്ചാരത്തിന് കേരളത്തെയും ലക്ഷദ്വീപിനെയും നിര്‍ദേശിച്ച് ഇസ്രേയേല്‍ എംബസി

netanyahu

ഇസ്രയേല്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് പ്രവേശനം വിലക്കിക്കൊണ്ട് മാലദ്വീപ് സര്‍ക്കാര്‍ ഉത്തരവിറക്കിയതിന് പിന്നാലെ ഇന്ത്യയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളെ വാഴ്ത്തി ഇസ്രയേല്‍ എംബസി. 

കേരളം, ലക്ഷദ്വീപ്, ഗോവ, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവയുടെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ഇസ്രയേല്‍ എംബസിയുടെ എക്‌സിലെ പോസ്റ്റ്. 'മാലദ്വീപ് ഇസ്രയേല്‍ പൗരമന്മാരെ സ്വാഗതം ചെയ്യാത്ത സാഹചര്യത്തില്‍, ഇസ്രയേലി വിനോദസഞ്ചാരികള്‍ക്ക് ഊഷ്മളമായ സ്വീകരണം ലഭിക്കുന്നതും മനോഹരവുമായ കുറച്ച് ഇന്ത്യന്‍ ബീച്ചുകള്‍ ഇതാ. ഇസ്രയേലി നയതന്ത്രജ്ഞര്‍ സന്ദര്‍ശിച്ചതിന് അടിസ്ഥാനത്തിലാണ് ഈ ശുപാര്‍ശകള്‍,' എംബസിയുടെ പോസ്റ്റില്‍ പറയുന്നു.

ഗാസയ്‌ക്കെതിരായ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇസ്രയേലിനെതിരെ മാലദ്വീപ് സര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക് കടന്നത്. 

Tags