ബിഎ എൽഎൽബി വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
Sep 2, 2024, 19:54 IST
ലക്നൗ: ഐ.പി.എസ്. ഉദ്യോഗസ്ഥൻറെ മകളെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അനിക രസ്തോഗി(19)യാണ് മരിച്ചത്. ഹൃദയാഘാതമാണ് അനികയുടെ മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഉത്തർപ്രദേശിലെ ലക്നോവിൽ റാം. മനോഹർ ലോഹ്യ നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിലെ മൂന്നാം വർഷ ബിഎ എൽഎൽബി വിദ്യാർഥിനിയായിരുന്നു.
ശനിയാഴ്ചയാണ് രാത്രിയാണ് അനികയെ ഹോസ്റ്റൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഹോസ്റ്റൽ മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും പോലീസ് പറഞ്ഞു. ദേശീയ അന്വേഷണ ഏജൻസിയിൽ (എൻ.ഐ.എ) ഇൻസ്പെക്ടർ ജനറലായ സഞ്ജയ് രസ്തോഗിയുടെ മകളാണ് അനിക.