ഷേക്സ്പിയറുടെ കൈയൊപ്പുള്ള ഏക ഛായാചിത്രം വിൽപ്പനയ്ക്ക്

google news
shkk

ഷേക്സ്പിയറുടെ കൈയൊപ്പുള്ള ഏക ഛായാചിത്രം വിൽക്കുന്നു. ഷേക്സ്പിയറുടെ ജീവിതകാലഘട്ടത്തില്‍ രചിച്ചതും അദ്ദേഹം ഒപ്പിട്ടതുമായ ഏക ഛായാചിത്രമാണിത്. പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രോസ് വെനര്‍ ഹോട്ടലില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രത്തിന് ഒരുകോടി പൗണ്ടാണ് (ഏകദേശം 96 കോടി രൂപ) വിലയിട്ടിരിക്കുന്നത്.

ജെയിംസ് ഒന്നാമന്‍ രാജാവിന്റെ കൊട്ടാരം ചിത്രകാരനായിരുന്ന റോബര്‍ട്ട് പീക്കാണ് ഷേക് സ്പിയറുടെ അത്യപൂര്‍വചിത്രത്തിന്റെ രചയിതാവ്. 1608 ല്‍ വരച്ച ചിത്രത്തില്‍ ഷേക്സ്പിയറുടെ ഒപ്പും തീയതിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴതി​െ ൻറ ഉടമ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ലേലംകൂടാതെ സ്വകാര്യ ഇടപാടിലൂടെ ചിത്രം വില്‍ക്കാനാണ് അദ്ദേഹം ​ശ്രമിക്കുന്നത്. 1975-നുമുമ്പ് വടക്കന്‍ ഇംഗ്ലണ്ടിലെ ലൈബ്രറിയിലായിരുന്നു ചിത്രം. പിന്നീടാണ് സ്വകാര്യ ഉടമസ്ഥതയിലേക്ക് മാറിയത്.

ഷേക്സ്പിയറുടെ മരണാനന്തരം വരച്ച രണ്ടുചിത്രങ്ങള്‍മാത്രമാണ് സാധുതയോടെ ചിത്രീകരിക്കാന്‍ അംഗീകാരമുള്ളത്. 1623-ലെ ഫസ്റ്റ് ഫോളിയോ എന്ന പ്രസിദ്ധീകരണത്തിന്റെ കവര്‍പേജിലും സ്ട്രാറ്റ്ഫഡ് ഓണ്‍ അവോര്‍ഡിലെ അദ്ദേഹത്തിന്റെ സംസ്‌കാരമന്ദിരത്തിലെ ശില്പത്തിലുമുള്ള ചിത്രങ്ങളാണവ.

Tags