ആക്രമണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം: ഇസ്രയേലിനെതിരെ ഇറാന്റെ മിസൈൽ ആക്രമണത്തിൽ അൻ്റോണിയോ ഗുട്ടെറസ്

antonio
antonio

ടെൽ അവീവ്: ഇസ്രയേലിനെതിരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനെ അപലപിച്ച് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ്. ആക്രമണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും ഗുട്ടെറസ് പറഞ്ഞു. അദ്ദേഹത്തിന്റെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെയായിരുന്നു പ്രതികരണം.

അതെസമയം, ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണം പരാജയപ്പെട്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഞങ്ങളെ ആക്രമിച്ച് ഇറാന്‍ വലിയൊരു തെറ്റ് ചെയ്തു. അതിനുള്ള മറുപടി ഉടന്‍ കൊടുക്കും.

സ്വയം പ്രതിരോധിക്കാനുള്ള നിശ്ചയദാർഢ്യവും ശത്രുക്കൾക്കെതിരെ തിരിച്ചടിക്കാനുള്ള ഇസ്രയേലിന്റെ ദൃഢനിശ്ചയവും ഇറാനിലെ ഭരണകൂടത്തിന് മനസിലാകുന്നില്ല, ഈ തെറ്റിന് ഇറാൻ വലിയ വില കൊടുക്കേണ്ടി വരുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

Tags