യാത്രക്കിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമം ; കനേഡിയന്‍ യാത്രക്കാരനെ കീഴടക്കി ജീവനക്കാരും യാത്രക്കാരും

airline
airline

ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യാത്രക്കിടെ ടെക്സസിലേക്കുള്ള അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്രക്കാരന്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചത് പരിഭ്രാന്തി പടര്‍ത്തി.
കനേഡിയന്‍ പൗരനായ ഇയാള്‍ വിമാന ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു. സംഭവത്തെ കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞാഴ്ച അമേരിക്കന്‍ എയര്‍ലൈന്‍സ് 1915 വിമാനം മില്‍വാക്കിയില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ യാത്രക്കാരന്‍ ക്യാബിന്‍ ക്രൂവിനെ സമീപിച്ച് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് അയാള്‍ വാതിലിന് അടുത്തേക്ക് ചെന്ന് സ്വയം തുറക്കാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച ജീവനക്കാരനെ ഇയാള്‍ ആക്രമിച്ചു. ഡഫ് മക്ക്രൈറ്റ് എന്ന യാത്രക്കാരനാണ് ജീവനക്കാരുടെ കൂടെ കൂടി അക്രമിയെ കീഴടക്കാന്‍ മുന്നിട്ടിറങ്ങിയതെന്നും റിപ്പോര്‍ട്ടുണ്ട്.

സേഫ്റ്റി ടാപ്പ് കൊണ്ട് യാത്രാവസാനം വരെ ഇയാളെ യാത്രക്കാരും വിമാന ജീവനക്കാരും ചേര്‍ന്ന് ബന്ധനത്തിലാക്കി നിര്‍ത്തുകയായിരുന്നു. പരിക്കേറ്റ എയര്‍ ഹോസ്റ്റസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെങ്കിലും എയര്‍പോര്‍ട്ട് പൊലീസിം എഫ്ബിഐയും മാനസികാരോഗ്യ നില പരിശോധിക്കാനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇദ്ദേഹത്തിന്റെ പേര് അധികൃതര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
തങ്ങളുടെ ഉപഭോക്താക്കളുടേയും അംഗങ്ങളുടേയും സുരക്ഷയാണ് ഞങ്ങളുടെ മുന്‍ഗണന, ബുദ്ധിമുട്ടുള്ള സാഹചര്യം കൈകാര്യം ചെയ്തതിന് ടീം അംഗങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും നന്ദി പറയുന്നു, അമേരിക്കന്‍ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.
 

Tags