സോക്സ് മാത്രം ധരിച്ച 18 കാരന്‍ ഷോപ്പിങ് സെന്ററില്‍ ഭീതി പരത്തി ; ഷോപ്പിങ്ങിനെത്തിയവര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു

australia
australia

കൗമാരക്കാരന്‍ ഗ്ലാസ്വെയറുകളും കോഫി മഗ്ഗുകളും തകര്‍ക്കുകയും ഒരു സ്ത്രീയെ തള്ളിയിടുകയും ചെയ്തു.

അഡ്ലെയ്ഡിലെ തിരക്കേറിയ വെസ്റ്റ്ഫീല്‍ഡ് ഷോപ്പിങ് സെന്ററില്‍ നഗ്‌നനായ കൗമാരക്കാരന്‍ അക്രമാസക്തനായി. സോക്സ് മാത്രം ധരിച്ച 18 വയസ്സുള്ള കൗമാരക്കാരനാണ് ഷോപ്പിങ് സെന്ററില്‍ ഭീതി പരത്തിയത്.

ഈ കൗമാരക്കാരന്‍ ഗ്ലാസ്വെയറുകളും കോഫി മഗ്ഗുകളും തകര്‍ക്കുകയും ഒരു സ്ത്രീയെ തള്ളിയിടുകയും ചെയ്തു. സുരക്ഷാ ഗാര്‍ഡുകള്‍ അവിടെ ഉണ്ടായിരുന്നിട്ടും കാര്യമായ നടപടികള്‍ സ്വീകരിച്ചില്ല എന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്.ഷോപ്പിങ്ങിന് എത്തിയവരാണ് കൗമാരക്കാരനെ പിടികൂടി പൊലീസില്‍ ഏര്‍പ്പിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന കൗമാരക്കാരനാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ വീട്ടിലെത്തിച്ചതായും സംഭവത്തില്‍ കേസ് എടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

അതേസമയം യുവാവ് ഗ്ലാസ്വെയറുകളും കോഫി മഗ്ഗുകളും തകര്‍ക്കുന്നത് തടയാന്‍ സുരക്ഷാ ഗാര്‍ഡുകള്‍ ഇടപെട്ടില്ലെന്ന് ദൃക് സാക്ഷിയായ മിഷേല്‍ പാമര്‍ പറഞ്ഞു. അഡ്ലെയ്ഡിലെ ഏറ്റവും വലിയ ഷോപ്പിങ് സെന്ററിലെ ആക്രമണം തടയാനുള്ള സംവിധാനം ഫലപ്രദമല്ലെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്.
 

Tags