അമേരിക്കയിൽ മക്ഡോണാൾഡ്സ് ഔട്ട്​ലെറ്റുകളിൽ നിന്ന് ഭക്ഷണം കഴിച്ച് ഒരാൾ മരിച്ചു

mc
mc

വാഷിങ്ടൺ: യുഎസിൽ മക്ഡോണാൾഡ്സ് ഔട്ട്​ലെറ്റുകളിൽ നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിക്കുകയും നിരവധി പേർ രോഗബാധിതരാകുകയും ചെയ്‌തതായി യുഎസ് സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു. ഇതിന് മുമ്പും പല തവണയായി മക്ഡോണാൾഡ്സിൽ നിന്നും പരാതികൾ ഉയർന്നിരുന്നു.

മക്ഡോണാൾഡ്സിൽ നിന്നും ഹാംബർഗ് കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുറഞ്ഞത് പത്ത് സംസ്ഥാനങ്ങളിലെങ്കിലും ഇതേ പരാതികൾ അടുത്തിടെ ഉയർന്നിരുന്നു.

ഭൂരിഭാഗവും കൊളറാഡോയിലും നെബ്രാസ്കയിലുമാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യ ഏജൻസി അറിയിച്ചു. ഇ​-കോളി ബാക്ടീരിയയുടെ സാന്നിധ്യം മക്ഡോണാൾഡ്സിന്റെ ഹാംബർഗിൽസ്ഥിരീകരിച്ചുവെന്നാണ് സൂചന.

Tags