അമേരിക്കയിൽ ആക്രമണത്തിനിരയായ ഇന്ത്യൻ വംശജൻ മരിച്ചു

google news
An Indian-origin man who was attacked in America has died

വാഷിങ്ടണ്‍: അമേരിക്കയില്‍ ആക്രമണത്തിനിരയായ ഇന്ത്യന്‍ വംശജന്‍ മരിച്ചു. 'ഡൈനാമോ ടെക്‌നോളജീസ്' സഹസ്ഥാപകനും പ്രസിഡന്റുമായ വിവേക് ചന്ദര്‍ തനേജ(41)യാണ് ചികിത്സയിലിരിക്കെ മരിച്ചത്.

ഫെബ്രുവരി രണ്ടാം തീയതി വാഷിങ്ടണ്‍ ഡൗണ്‍ടൗണിലെ ഒരു റസ്റ്ററന്റിന് പുറത്തുവെച്ചാണ് വിവേക് ആക്രമണത്തിനിരയായത്. തര്‍ക്കം ആക്രമണത്തില്‍ കലാശിച്ചെന്നും വിവേകിന് തലയ്ക്കടിയേറ്റെന്നുമാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് പോലീസെത്തി യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ വിവേക് ചികിത്സയിരിക്കെ ബുധനാഴ്ചയാണ് മരിച്ചത്. 

Tags