ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തി ഇസ്രായേല്‍
Sep 30, 2024, 07:58 IST
ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേല്‍. ഞായറാഴ്ച യെമനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 4 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഫൈറ്റര്‍ ജെറ്റുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം.
ഇസ്രായേല്‍ സേനയ്ക്ക് ഒരു ലക്ഷ്യവും വിദൂരമല്ലെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് വ്യക്തമാക്കി.
യെമനിലെ എണ്ണ കയറ്റുമതി ചെയ്യുന്ന തുറമുഖം ആക്രമിച്ചെന്ന് ഇസ്രായേല്‍ സേന അറിയിച്ചു. യെമനിലെ അടിസ്ഥാന സൗകര്യം, തുറമുഖങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. എണ്ണ ഉള്‍പ്പെടെയുള്ള വസ്തുക്കളും ഇറാന്റെ ആയുധങ്ങളും കടത്താന്‍ ഹൂതികള്‍ ഉപയോഗിക്കുന്ന തുറമുഖങ്ങളാണ് ആക്രമിച്ചതെന്ന് ഇസ്രായേല്‍ വ്യക്തമാക്കി.