തഹരീകെ താലിബാൻ പാകിസ്താന്റെ പ്രവർത്തനങ്ങൾ തടയാൻ അഫ്ഗാൻ തയാറാകണം : പാകിസ്താൻ
ഇസ്ലാമാബാദ് : നിരോധിത സംഘടനയായ തഹരീകെ താലിബാൻ പാകിസ്താന്റെ പ്രവർത്തനങ്ങൾ തടയാൻ അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പാകിസ്താൻ. ഈ സംഘടനയുമായി ചർച്ച നടത്താൻ ഒരു പദ്ധതിയുമില്ലെന്നും വിദേശകാര്യ വക്താവ് മുംതാസ് സഹ്റ ബലോച് പറഞ്ഞു.
തഹ് രീകെ താലിബാൻ ഉൾപ്പെടെ ഭീകര സംഘടനകൾ അഫ്ഗാനിസ്താനിലുണ്ടെന്ന് യു.എസ് അടക്കം നിരവധി തവണ സ്ഥിരീകരിച്ചതാണ്. ഇത്തരം സംഘടനകൾ പാകിസ്താന്റെ സുരക്ഷക്ക് ഭീഷണിയാണ്. പാകിസ്താനെതിരായ ഭീകര പ്രവർത്തനങ്ങൾക്ക് അഫ്ഗാൻ പ്രദേശങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് നിരന്തരം ആശങ്കകൾ ഉന്നയിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.