സൗദിയിൽ കുഴൽക്കിണറുകൾക്ക് ലൈസൻസ് നിർബന്ധം

saudi3
saudi3

റിയാദ്: കുഴൽക്കിണറുകൾക്ക് ലൈസൻസ് നിർബന്ധമാണെന്നും അതില്ലാത്ത കുഴൽക്കിണറിലെ വെള്ളം ഉപയോഗിച്ചാൽ 50,000 റിയാൽ പിഴ ചുമത്തുമെന്നും സൗദി പരിസ്ഥിതി-ജലം കൃഷി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

ജല ഉപയോഗ നിയമവും നിർവഹണ ചട്ടങ്ങളും അനുസരിച്ച് ഭൂഗർജ്ജല സ്രോതസ്സുകൾ (കുഴൽക്കിണറുകൾ) ഉപയോഗിക്കുന്നതിനുള്ള ലൈസൻസുകൾ നൽകുന്നതിനും അവയുടെ ലംഘനങ്ങൾ തരം തിരിക്കുന്നതിനുമുള്ള പുതിയ വ്യവസ്ഥകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Tags