പ്രചോദനമല്ല, ആയുധമാണ് വേണ്ടത്, ഞങ്ങള്‍ കൊല്ലപ്പെടുകയാണ് ; സെലന്‍സ്‌കി

Zelensky

പാശ്ചാത്യന്‍ സഖ്യ രാജ്യങ്ങള്‍ ആയുധം നല്‍കുന്നത് വൈകുന്തോറും യുദ്ധ ഭൂമിയില്‍ ഞങ്ങള്‍ കൊല്ലപ്പെടുകയാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ സെലന്‍സ്‌കി.
പ്രചോദനവും ധാര്‍മിക പിന്തുണയുമല്ല യുക്രെയ്‌ന് വേണ്ടത്. പൊരുതാനുള്ള ആയുധങ്ങളാണ്. അവര്‍ നല്‍കിയാല്‍ ഞങ്ങളും നല്‍കാം എന്ന രീതിയില്‍ ചര്‍ച്ച നീട്ടിക്കൊണ്ടുപോകുന്നത് നിരാശാ ജനകമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുക്രെയ്ന്‍ ആധുനിക ആയുധങ്ങള്‍ നല്‍കുന്നത് ചര്‍ച്ച ചെയ്യുമെന്ന് നാറ്റോ അറിയിച്ചതിന് പിന്നാലെയാണ് സെലന്‍സ്‌കിയുടെ മറുപടി.
 

Share this story