അച്ചടക്ക ലംഘനം ; അഞ്ച് ശ്രീലങ്കന്‍ മന്ത്രിമാര്‍ക്ക് സസ്‌പെന്‍ഷന്‍

sri lanka

ശ്രീലങ്കന്‍ സര്‍ക്കാരിലെ അഞ്ചു മന്ത്രിമാരെ ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. റനില്‍ വിക്രമസിംഗെ സര്‍ക്കാരിലെ വ്യോമയാന മന്ത്രി നിമല്‍ സിരിപാല, കൃഷിമന്ത്രി മഹിന്ദ അമരവീര എന്നിവരും മൂന്നു ജൂനിയര്‍ മന്ത്രിമാരുമാണ് സസ്‌പെന്‍ഷനിലായത്.
സര്‍ക്കാരിന്റെ ഭാഗമാകില്ലെന്ന കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം ഇവര്‍ ലംഘിച്ചതായി വിലയിരുത്തിയാണ് നടപടി. വിശദീകരണം നല്‍കുന്നതുവരെ താത്ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദയാഹിരി ജയശേഖര പറഞ്ഞു.
 

Share this story