അഴിമതി ആരോപണങ്ങൾക്ക് പിന്നാലെ വിയറ്റ്നാം പ്രസിഡന്‍റ് നുയെൻ ഷ്വാൻ ഫുക്ക് രാജിവച്ചു
Wed, 18 Jan 2023

ഹനോയ്: അഴിമതി ആരോപണങ്ങൾക്ക് പിന്നാലെ വിയറ്റ്നാം പ്രസിഡന്‍റ് നുയെൻ ഷ്വാൻ ഫുക്ക് രാജിവച്ചു. കൊവിഡ് കിറ്റുകൾ വിതരണം ചെയ്തതിലെ അഴിമതിയടക്കം സർക്കാരിനെതിരായ ആരോപണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് നുയെൻ ഷ്വാൻ ഫുക്കിന്‍റെ രാജിയെന്ന് വാർത്താ ഏജൻസി വ്യക്തമാക്കുന്നു.