കൊല്ലപ്പെട്ട റഷ്യന്‍ സൈനികരുടെ എണ്ണം പുറത്തുവിട്ട് യുക്രൈന്‍
Russia-Ukraine peace talks resume tomorrow
റഷ്യയുടെ 21,200 സൈനികരെ വധിച്ചതായി വിദേശകാര്യ മന്ത്രാലയം

യുദ്ധത്തില്‍ കൊല്ലപ്പെട്ട റഷ്യന്‍ സൈനികരുടെ കണക്ക് പുറത്തുവിട്ട് യുക്രൈന്‍. റഷ്യയുടെ 21,200 സൈനികരെ വധിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൈനിക ഉപകരണങ്ങളുടെ കാര്യത്തിലും റഷ്യയ്ക്കുണ്ടായത് കനത്ത നഷ്ടമാണെന്നും യുക്രൈന്‍ അവകാശപ്പെട്ടു. തുറമുഖ നഗരമായ മരിയുപോളില്‍ പിടിച്ചെടുത്തെന്ന വ്‌ലാഡിമിര്‍ പുടിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് കണക്ക് പുറത്തുവിട്ടത്.

2,162 കവചിത വാഹനങ്ങള്‍, 176 വിമാനങ്ങള്‍, 153 ഹെലികോപ്റ്ററുകള്‍ എന്നിവ റഷ്യയ്ക്ക് നഷ്ടമായി. കൂടാതെ റഷ്യയുടെ 838 ടാങ്കുകള്‍, 1,523 മറ്റ് വാഹനങ്ങളും യുക്രൈന്‍ തകര്‍ത്തു. യുഎവികള്‍, ഷോര്‍ട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈല്‍(എസ്ആര്‍ബിഎം) സംവിധാനങ്ങള്‍, റഷ്യയുടെ കരിങ്കടല്‍ കപ്പലായ മോസ്‌കവ എന്നിവയും തകര്‍ത്തതായി യുക്രൈന്‍ എംഎഫ്എ അറിയിച്ചു. 

Share this story