യൂറോപ്യന്‍ യൂണിയനില്‍ അംഗമാകുന്നതിന് യുക്രെയ്‌നിനെ പരിഗണിച്ചു
ukraine president
യുക്രെയിന്‍ പ്രതിരോധ മന്ത്രാലയമാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

യൂറോപ്യന്‍ യൂണിയനില്‍ അംഗമാകുന്നതിന് യുക്രെയ്‌നിനെ പരിഗണിച്ചു. ബ്രസല്‍സില്‍ നടന്ന ഉച്ചകോടിയില്‍ യൂറോപ്യന്‍ യൂണിയന്റെ 27 രാജ്യങ്ങളുടെ നേതാക്കള്‍ യുക്രെയ്‌ന് അംഗത്വത്തിനായുള്ള സ്ഥാനാര്‍ത്ഥി പദവി നല്‍കുന്നതിന് ഏകകണ്ഠമായ അംഗീകാരം നല്‍കി. യുക്രെയിന്‍ പ്രതിരോധ മന്ത്രാലയമാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

'ഇത് ആഘോഷിക്കാനുള്ള ഒരു ദിവസമായിരിക്കാം... പക്ഷേ ഞങ്ങളുടെ അപേക്ഷ നമ്മുടെ യോദ്ധാക്കളുടെയും സാധാരണക്കാരുടെയും രക്തത്തില്‍ എഴുതിയതായിരുന്നു. ഞങ്ങള്‍ പടിഞ്ഞാറോട്ട് നീങ്ങുകയാണ്. പക്ഷേ ഞങ്ങളുടെ യുദ്ധം കിഴക്ക് തുടരുകയാണ്.' എന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ട്വീറ്റ്. വ്യാഴാഴ്ച നടന്ന യൂറോപ്യന്‍ കൗണ്‍സില്‍ യോഗത്തിന് മുമ്പ് സ്ഥാനാര്‍ത്ഥി പദവിയുള്ള ആറ് പടിഞ്ഞാറന്‍ ബാള്‍ക്കന്‍ രാജ്യങ്ങളുമായി യൂറോപ്യന്‍ യൂണിയന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

Share this story