ഇന്ത്യയില്‍ വിസ പ്രൊസസിംഗിനുള്ള കാലതാമസം കുറയ്ക്കാന്‍ നടപടിയുമായി അമേരിക്ക

google news
us

ഇന്ത്യയില്‍ വിസ പ്രൊസസിംഗിനുള്ള കാലതാമസം കുറയ്ക്കുന്നതിനായി നടപടിക്രമങ്ങളുമായി അമേരിക്ക. ആദ്യം അപേക്ഷിക്കുന്നവര്‍ക്കായി പ്രത്യേക അഭിമുഖങ്ങള്‍ സംഘടിപ്പിക്കുക, കോണ്‍സുലാര്‍ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കുക മുതലായ മാറ്റങ്ങളാണ് വരുത്താനിരിക്കുന്നത്.
വിസയ്ക്കായുള്ള നീണ്ട കാത്തിരിപ്പ് ഒഴിവാക്കുന്നതിനായി ഡല്‍ഹിയിലെ യുഎസ് എംബസിയും മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളും ജനുവരി 21 ന് ശനിയാഴ്ചകളിലെ പ്രത്യേക അഭിമുഖങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. അപേക്ഷിച്ച തിയതിക്കനുസരിച്ചാകും വ്യക്തിഗത അഭിമുഖം ആവശ്യമുള്ള അപേക്ഷകര്‍ക്കായി പ്രത്യേക അഭിമുഖങ്ങള്‍ നിശ്ചയിക്കുക. വരുംമാസങ്ങളിലെ തെരഞ്ഞെടുത്ത ശനിയാഴ്ചകളില്‍ അഭിമുഖത്തിന് ക്ഷണിക്കുന്നവരുടെ സ്ലോട്ടുകള്‍ വര്‍ധിപ്പിക്കുമെന്ന് എംബസി വ്യക്തമാക്കി.

Tags