യുഎസ് കാലാവസ്ഥാ പ്രതിനിധി ജോണ്‍ കെറിക്ക് കോവിഡ്
john kerry

യുഎസ് പ്രത്യേക കാലാവസ്ഥാ പ്രതിനിധി ജോണ്‍ കെറിക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ഈജിപ്തില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെയാണ് രോഗം സ്ഥിരീകരിച്ചത്. പോസിറ്റീവ് ആണെങ്കിലും ഫോണ്‍ വഴി ജോലികള്‍ തുടരുകയാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

'അദ്ദേഹം വാക്‌സിനേഷന്‍ബൂസ്റ്റര്‍ ഡോസുകള്‍ എടുത്തിട്ടുണ്ട്, നേരിയ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയും ചെയ്യുന്നു. COP27 ന്റെ വിജയകരമായ ഫലം ഉറപ്പാക്കാന്‍ അദ്ദേഹം തന്റെ ചര്‍ച്ചാ ടീമുമായും മറ്റ് അംഗങ്ങളുമായും ഫോണിലൂടെ ജോലി തുടരുന്നു.' – സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വിറ്റ്‌നി സ്മിത്ത് പ്രസ്താവനയില്‍ പറഞ്ഞു.

Share this story