യു.എൻ സുരക്ഷാ കൗൺസിൽ : ഇന്ത്യക്ക് സ്ഥിരാംഗത്വം ലഭിക്കാൻ പിന്തുണക്കാമെന്ന് യു.കെ

google news
uj

യുനൈറ്റഡ് നേഷൻസ്: യു.എൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം ലഭിക്കാൻ പിന്തുണക്കാമെന്ന് യു.കെ. സെക്യൂരിറ്റി കൗൺസിൽ പരിഷ്‌കരണത്തെക്കുറിച്ചുള്ള ജനറൽ അസംബ്ലി ചർച്ചയിൽ വ്യാഴാഴ്ച യു.കെ സ്ഥാനപതി ബാർബറ വുഡ്‌വാർഡാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജർമനി, ജപ്പാൻ, ബ്രസീൽ എന്നീ രാജ്യങ്ങൾക്കും യു.കെ സമാന പിന്തുണ പ്രഖ്യാപിച്ചു.

സുരക്ഷാ കൗൺസിലിന്റെ മൊത്തം അംഗത്വം 25 വരെയാകാം. അതോടെ, അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും എതിരായ ഭീഷണികളോട് നിർണായകമായി പ്രതികരിക്കാൻ സുരക്ഷാ കൗൺസിലിന് കഴിയും -അവർ പറഞ്ഞു.

15 രാഷ്ട്ര കൗൺസിലിൽ അഞ്ച് സ്ഥിരാംഗങ്ങളാണുള്ളത്. ഇതിൽ യു.എസ്, യു.കെ, ഫ്രാൻസ്, റഷ്യ എന്നിവ ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകുന്നതിനെ പിന്തുണച്ചിട്ടുണ്ട്. 15 രാജ്യങ്ങളുടെ കൗൺസിലിൽ ഇന്ത്യയുടെ രണ്ട് വർഷ അധ്യക്ഷ കാലാവധി അടുത്ത മാസം അവസാനിക്കും.

Tags