യുഎന്‍ സെക്രട്ടറി പുടിനുമായി കൂടിക്കാഴ്ച നടത്തും

google news
ഐക്യരാഷ്ട്രസംഘടനയുടെ സെക്രട്ടറി ജനറലായി അന്റോണിയോ ഗുട്ടറസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു
യുക്രൈന്റെ കിഴക്കന്‍ മേഖല ലക്ഷ്യമാക്കി റഷ്യ നീങ്ങുന്നതിനിടെയാണ് യുഎന്‍ സെക്രട്ടറി ജനറലുടെ നിര്‍ണായക കൂടിക്കാഴ്ച.

യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ചൊവ്വാഴ്ച മോസ്‌കോ സന്ദര്‍ശിക്കും. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. യുക്രൈന്റെ കിഴക്കന്‍ മേഖല ലക്ഷ്യമാക്കി റഷ്യ നീങ്ങുന്നതിനിടെയാണ് യുഎന്‍ സെക്രട്ടറി ജനറലുടെ നിര്‍ണായക കൂടിക്കാഴ്ച.
റഷ്യയും യുക്രൈയ്‌നും തമ്മിലുള്ള യുദ്ധം 58ാം ദിവസത്തിലേക്കു കടന്നിരിക്കെ വളരെ നിര്‍ണായകമാണ് ഗുട്ടെറസിന്റെ സന്ദര്‍ശനം. ഒരേദിവസം വ്‌ളാഡിമിര്‍ പുടിനുമായും സെര്‍ജി ലാവ്‌റോയുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. യുക്രൈനില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ എന്തുചെയ്യാനാകുമെന്നതിനെക്കുറിച്ച് മൂവരും ചര്‍ച്ച ചെയ്യും

വൈകാതെ ഗുട്ടെറസ് യുക്രൈനിലും എത്തും. യുക്രൈന്‍ സന്ദര്‍ശനത്തിനുള്ള തയ്യാറെടുപ്പുകള്‍ യുഎന്‍ ആരംഭിച്ചതായി യുഎന്‍ മേധാവിയുടെ വക്താവ് അറിയിച്ചു.

Tags