കടുത്ത ചൂടിൽ ആശ്വാസമായി യുഎഇൽ പലയിടങ്ങളിലും മഴ

google news
rain

അബുദാബി: കടുത്ത വേനല്‍ച്ചൂടില്‍ ആശ്വാസം നൽകികൊണ്ട്   യുഎഇയുടെ പല ഭാഗങ്ങളിലും മഴ. 45 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് പലയിടങ്ങളിലും മഴ ലഭിച്ചത്. 

ഇന്ന് രാവിലെ അല്‍ ഐനിലെ ജിമി, ഘഷാബാ, അല്‍ ഹിലി, അല്‍ ഫോ എന്നിവിടങ്ങളില്‍ ഭേദപ്പെട്ട മഴ ലഭിച്ചതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി റിപ്പോര്‍ട്ട് ചെയ്തു. അല്‍ ഐനില്‍ കനത്ത മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും വീശിയതായി റിപ്പോർട്ട് ചെയ്തു.സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ച വീഡിയോകളിലും  വ്യക്തമാക്കുന്നു.
 
 

Tags