വിലക്കു കാലാവധി കഴിഞ്ഞാലും ഫേസ്ബുക്ക് ഉപയോഗിക്കാന്‍ ട്രംപിന് സാധിക്കില്ല !

google news
trump

ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനിയും മത്സരിക്കാനൊരുങ്ങുകയാണ്. പക്ഷേ അദ്ദേഹത്തിന് ഇനി ഫേസ്ബുക്ക് ഉപയോഗിക്കാന്‍ കഴിയില്ല. ഇക്കാര്യം ഫേസ്ബുക്ക് തന്നെയാണ് ഉറപ്പുവരുത്തിയിരിക്കുന്നത്. വൈറ്റ് ഹൗസില്‍ രണ്ടാം തവണയും അധികാരത്തില്‍ വരുമെന്ന അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ തങ്ങള്‍ക്ക് പദ്ധതിയില്ലെന്ന് കമ്പനി ബുധനാഴ്ച അറിയിച്ചത്. 

2021 ജനുവരി ആറിന് യുഎസ് ക്യാപിറ്റലിനു നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ട്രംപിനെ ഫേസ്ബുക്കില്‍ നിന്ന് പുറത്താക്കിയത്. എങ്കിലും സൈറ്റില്‍ തിരിച്ചെത്താന്‍ ട്രംപിന് അധികനാള്‍ കാത്തിരിക്കേണ്ടി വരില്ലെന്ന് മറ്റ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഫേസ്ബുക്കില്‍ നിന്നുള്ള അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ രണ്ട് വര്‍ഷത്തിന് ശേഷം ജനുവരിയില്‍ വീണ്ടും പരിഗണിക്കും. ഒരു സ്ഥാനാര്‍ത്ഥി എന്ന നിലയില്‍, ട്രംപ് ഇനി ഫേസ്ബുക്ക് വസ്തുതാ പരിശോധനകള്‍ക്ക് വിധേയമാകേണ്ടി വരില്ല. ഫേസ്ബുക്കിന്റെ നിയമങ്ങള്‍ പ്രകാരം, തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുടെയും  സ്ഥാനാര്‍ത്ഥികളുടെയും അഭിപ്രായങ്ങള്‍  വസ്തുതാ പരിശോധനയ്ക്ക് വിധേയമാക്കില്ല.

ജനുവരി ആറിലെ കലാപത്തെ തുടര്‍ന്ന്, ഫേസ്ബുക്ക് മാതൃ കമ്പനിയായ മെറ്റയുടെ ഉടമസ്ഥതയിലുള്ള സ്‌നാപ്ചാറ്റ്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിവയും ട്രംപിനെ പുറത്താക്കിയിരുന്നു. തന്റെ യൂട്യൂബ് ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നതില്‍ നിന്നും ട്രംപിനെ  താല്‍ക്കാലികമായി വിലക്കിയിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ കമ്പനിക്ക് പദ്ധതിയില്ലെന്നാണ് യൂട്യൂബ് വക്താവ് ഐവി ചോയ് കഴിഞ്ഞ ദിവസം പറഞ്ഞത്.

Tags