ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന് മെറ്റയോട് ട്രംപ്

Donald Trump

തന്റെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന് മെറ്റയോട് ആവശ്യപ്പെട്ട് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വരും ആഴ്ചകളില്‍ തീരുമാനം പ്രഖ്യാപിക്കുമെന്ന് മെറ്റ അറിയിച്ചു. 
2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ വിജയം ട്രംപ് അംഗീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ അനുയായികള്‍ വാഷിംഗ്ടണിലെ യുഎസ് ക്യാപിറ്റോള്‍ അക്രമിച്ചതിനെത്തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് മുന്‍ പ്രസിഡന്റിനെ ഫേസ്ബുക്കില്‍ നിന്ന് വിലക്കിയിരുന്നു.
ജനുവരി 6 ന് നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കും ട്വിറ്ററും ട്രംപിനെ നിരോധിച്ചിരുന്നു. ട്രംപ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിച്ച് ക്യാപിറ്റോളിന് സമീപം ഒത്തുകൂടാന്‍ പിന്തുണക്കാരോട് ആഹ്വനം ചെയ്തിരുന്നു. കൂടാതെ ആക്രമണത്തിന് മുമ്പുള്ള ഒരു പ്രസംഗത്തില്‍ ശക്തമായി പോരാടാന്‍ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് നടപടിയുണ്ടായത്.

Share this story