ട്രംപ് രാജ്യത്തെ തകര്‍ത്തയാള്‍ ; ജോ ബൈഡന്‍

trump

വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ഡോണാള്‍ഡ് ട്രംപ് യുഎസിനെ തകര്‍ത്തയാളാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. ഇന്തോനേഷ്യയില്‍ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കവേ ട്വിറ്ററിലൂടെയാണ് ബൈഡന്റെ പ്രതികരണം.
ട്രംപിന്റെ ഭരണ കാലം എല്ലാ നിലക്കും രാജ്യം തകര്‍ന്നുവെന്ന് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ ബൈഡന്‍ വിമര്‍ശിച്ചു.
കഴിഞ്ഞ ദിവസമാണ് ട്രംപ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് വിമര്‍ശനം.
 

Share this story