ട്രംപ് ഫേസ്ബുക്കില്‍ തിരിച്ചെത്തി

trump

യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫേസ്ബുക്കില്‍ തിരിച്ചെത്തി. 2021ലെ ക്യാപിറ്റല്‍ ലഹളയെത്തുടര്‍ന്നാണ് ട്രംപിനെ ഫേസ്ബുക്ക് വിലക്കിയത്. മെറ്റയുടെ മറ്റൊരു സ്ഥാപനമായ ഇന്‍സ്റ്റഗ്രാമിലേക്കും ട്രംപ് തിരിച്ചെത്തും. ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത ദിവസങ്ങളില്‍ തന്നെ ഡോണള്‍ഡ് ട്രംപിന്റെ അക്കൗണ്ടുകള്‍ പുനഃസ്ഥാപിക്കുമെന്ന് മെറ്റയുടെ ആഗോളകാര്യ പ്രസിഡന്റ് നിക് ക്ലെഗ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അതേസമയം, മെറ്റയുടെ നയങ്ങളും നിയമങ്ങളും ലംഘിച്ചാല്‍ വീണ്ടും വിലക്കേര്‍പ്പെടുത്തുമെന്നും നിക് ക്ലെ?ഗ് വ്യക്തമാക്കി. 

Share this story