അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡ് പണിമുടക്കിയതോടെ സഞ്ചാരികള്‍ തലകുത്തനെ നിന്നത് പത്തു മിനിറ്റോളം

ride

അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡ് പണിമുടക്കിയതോടെ സഞ്ചാരികള്‍ തലകുത്തനെ നിന്നത് പത്ത് മിനിറ്റോളമാണ്. ചൈനയിലെ അന്വി ഫുയാംഗ് സിറ്റിയിലെ അമ്യൂസ്‌മെന്റ് പാര്‍ക്കിലാണ് റൈഡ് പണിമുടക്കിയത്. തുടര്‍ന്ന് സഞ്ചാരികള്‍ പത്ത് മിനിനറ്റോളം തല കുത്തനെ നിന്നു. ഇതിന്റെ വിഡിയോ പുറത്ത് വന്നിട്ടുണ്ട്.
റൈഡ് നിന്നുപോയതറിഞ്ഞ് ഓടിയെത്തിയ അധികൃതര്‍ എത്ര ശ്രമിച്ചിട്ടും തകരാര്‍ പരിഹരിക്കാന്‍ സാധിച്ചിരുന്നില്ല. റൈഡ് റീസ്റ്റാര്‍ട്ട് ചെയ്യാനുള്ള ശ്രമവും വിഫലമായി. തുടര്‍ന്ന് മെക്കാനിക്കുകള്‍ റൈഡിന് മുകളില്‍ കയറി തകരാറ് പരിഹരിക്കുകയായിരുന്നു.
അനുവദനീയമായ ഭാരത്തില്‍ കൂടുതല്‍ പേര്‍ റൈഡില്‍ കയറിയതാണ് തരാറിന് കാരണമെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം. ഈ റൈഡില്‍ കയറിയ യാത്രക്കാര്‍ക്കെല്ലാം അമ്യൂസ്‌മെന്റ് പാര്‍ക്ക് അധികൃതര്‍ റീഫണ്ട് നല്‍കി. ഒപ്പം വേണ്ട വൈദ്യ സഹായവും ലഭ്യമാക്കി.

Share this story