ആറു വര്‍ഷം കൊണ്ട് കുടുംബം കോടീശ്വരന്മാരായി ; പാക് സൈനിക മേധാവിക്കെതിരെ അന്വേഷണം

google news
army chief

പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയ്‌ക്കെതിരെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് ആരോപണം. ആറ് വര്‍ഷത്തിനിടെ ഖമര്‍ ജാവേദ് ബജ്‌വയുടെ കുടുംബാംഗങ്ങളുടെ സ്വത്തില്‍ വന്‍ വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ട്. ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയുടെ സേവന കാലാവധി രണ്ടാഴ്ചയ്ക്കുള്ളില്‍ അവസാനിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഖമര്‍ ജാവേദ് ബജ്‌വയുടെ കുടുംബാംഗങ്ങള്‍ നിരവധി ബിസിനസുകളാണ് കഴിഞ്ഞ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ ആരംഭിച്ചത്

ഒരു ബില്യണിലധികം മൂല്യമുള്ള സ്വത്ത് വകകള്‍ ബജ്വ കുടുംബം അനധികൃതമായി സമ്പാദിച്ചെന്നാണ് ആരോപണം. പാകിസ്താനിലെ പ്രമുഖ നഗരങ്ങളില്‍ ഫാം ഹൗസുകളടക്കം ഇവര്‍ വാങ്ങി. 

വെറും ആറ് വര്‍ഷത്തിനുള്ളിലാണ് ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയുടെ കുടുംബം ശതകോടീശ്വരന്മാരായത്. രാജ്യത്തിന് പുറത്ത് ബിസിനസ്, വിദേശ സ്വത്തുക്കള്‍, വാണിജ്യ പ്ലാസകള്‍, പ്ലോട്ടുകള്‍, ഇസ്ലാമാബാദിലെയും കറാച്ചിയിലെയും ഫാം ഹൗസുകള്‍, ലാഹോറിലെ റിയല്‍ എസ്റ്റേറ്റ് പോര്‍ട്ട്‌ഫോളിയോ തുടങ്ങിയവയാണ് ഇക്കാലയളവിനുള്ളില്‍ കുടുംബാംഗങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളത്. ആറ് വര്‍ഷത്തിനിടെ ബജ്‌വ കുടുംബം സ്വരൂപിച്ച പാകിസ്താനിലും പുറത്തുമുള്ള ആസ്തികളുടെയും ബിസിനസുകളുടെയും നിലവിലെ വിപണി മൂല്യം 12.7 ബില്യണിലധികം രൂപയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സംഭവത്തില്‍ അന്വേഷണം നടത്താന്‍ ധനമന്ത്രി ഉത്തരവിട്ടു

Tags