കൊവിഡ് മരണ നിരക്കുകള്‍ പുറത്തുവിട്ട ചൈനയുടെ നടപടിയെ സ്വാഗതം ചെയ്ത് ലോകാരോഗ്യസംഘടന

WHO

കൊവിഡ് അനുബന്ധ മരണ നിരക്കുകള്‍ പുറത്തുവിട്ട ചൈനയുടെ നടപടിയെ സ്വാഗതം ചെയ്ത് ലോകാരോഗ്യസംഘടന. കൊവിഡ് അനുബന്ധ മരണങ്ങള്‍ സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ച ചൈനയെ പ്രശംസിക്കുന്നുവെന്ന് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസിസ് പറഞ്ഞു. ചൈനയോട് കണക്കുകള്‍ പുറത്തുവിടണമെന്ന് തുടര്‍ച്ചയായി അഭ്യര്‍ഥിച്ചിരുന്നുവെന്നും വിശദമായ വിവരങ്ങള്‍ പുറത്തുവിട്ടതിനെ പ്രശംസിക്കുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. 
വൈറസിന്റെ ഉത്ഭവം തിരിച്ചറിയുന്നതിനായി കൂടുതല്‍ വിവരങ്ങള്‍ കൂടി പങ്കുവെക്കണമെന്നും ലോകാരോഗ്യസംഘടന ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബറിന്റെ തുടക്കത്തില്‍ തന്നെ കേസുകളില്‍ വന്‍ വര്‍ധനവ് കണ്ടെത്തുകയും മരണനിരക്ക് ഉയരുകയും ചെയ്തുവെങ്കിലും ഇത് സംബന്ധിച്ച കണക്കുകളൊന്നും പുറത്തുവിടാന്‍ ചൈന ആദ്യം തയ്യാറായിരുന്നില്ല. എന്നാല്‍ രണ്ടു ദിവസം മുമ്പാണ് മരണനിരക്ക് സംബന്ധിച്ച വിവരങ്ങള്‍ ചൈന പുറത്തുവിട്ടത്. 

Share this story