മോഷണ കുറ്റം ആരോപിച്ച് പൊതു സ്ഥലത്ത് നാലു പേരുടെ കൈ വെട്ടി താലിബാന്‍

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ മുഖം മറക്കണം ; താലിബാന്‍

മോഷണ കുറ്റം ആരോപിച്ച് പൊതു സ്ഥലത്ത് നാലു പേരുടെ കൈ വെട്ടി താലിബാന്‍. ബുധനാഴ്ച അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലാണ് നാലു പേരുടെ കൈ വെട്ടിയത്. മോഷണകുറ്റവും പ്രകൃതി വിരുദ്ധ ലൈംഗീക ബന്ധവും ആരോപിച്ച് ചൊവ്വാഴ്ച 9 പേരെ പൊതു സ്ഥലത്ത് ചാട്ട കൊണ്ട് അടിച്ചിരുന്നു. സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് ശിക്ഷ നടപ്പാക്കിയത്.
കുറ്റവാളികളെ 3539 തവണയാണ് ചാട്ടയ്ക്ക് അടിച്ചത്. ആളുകളെ ചാട്ടയ്ക്ക് അടിക്കുന്നതും കൈ മുറിക്കുന്നതും കൃത്യമായ വിചാരണയില്ലാതെയെന്ന് ആരോപണമുണ്ട്. ഈ വിഷയത്തില്‍ താലിബാനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് വീണ്ടും പ്രാകൃതമായ നടപടികള്‍.
പൊതു സ്ഥലത്ത് ശിക്ഷ നടപ്പക്കുന്നതിനെതിരെ ഐക്യരാഷ്ട്ര സംഘടന ശക്തമായി രംഗത്തുവന്നു. മോഷണം, നിയമ വിരുദ്ധ ബന്ധങ്ങള്‍ എന്നിവ ആരോപിച്ചാണ് ചാട്ടയടി. സ്ത്രീകളും പെണ്‍കുട്ടികളും ശിക്ഷയ്ക്ക് ഇരയാകുന്നുണ്ട്, 2022 ഡിസംബര്‍ 7ന് ഫറ നഗരത്തില്‍ പുരുഷനെ പൊതു സ്ഥലത്തു വച്ച് വധിച്ചിരുന്നു.

Share this story