മോദി സര്‍ക്കാര്‍ ഞങ്ങള്‍ക്ക് ജീവശ്വാസം നല്‍കി; നന്ദി അറിയിച്ച് ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ
renil wikramasinghe
കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ലമെന്റ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ശ്രീലങ്കയ്ക്ക് സഹായങ്ങള്‍ നല്‍കി ചേര്‍ത്ത് പിടിച്ച ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശ്രീലങ്കയ്ക്ക് ജീവശ്വാസം നല്‍കിയെന്ന് റെനില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ലമെന്റ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സാമ്പത്തിക പുനരുജ്ജീവനത്തിനുള്ള ശ്രമങ്ങളില്‍ നമ്മുടെ ഏറ്റവും അടുത്ത അയല്‍രാജ്യമായ ഇന്ത്യ നല്‍കുന്ന സഹായം പ്രത്യേകം പരാമര്‍ശിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു,'പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഞങ്ങള്‍ക്ക് ജീവശ്വാസം നല്‍കി. എന്റെയും എന്റെ സ്വന്തം ജനങ്ങളുടെയും പേരില്‍, പ്രധാനമന്ത്രി മോദിക്കും സര്‍ക്കാരിനും ഇന്ത്യയിലെ ജനങ്ങള്‍ക്കും നന്ദി അറിയിക്കുന്നു' എന്നായിരുന്നു റെനിലിന്റെ പരാമര്‍ശം.

Share this story